രാജ്യത്തെ ആദ്യത്തെ ബിഒടി പാതയിലെ ടോള്‍ ബൂത്ത് പൂട്ടുന്നു

Posted on: May 9, 2017 7:57 pm | Last updated: May 9, 2017 at 7:57 pm

മുംബൈ: മഹാരാഷ്ടയിലെ ഏറ്റവും പഴക്കമുള്ള ടോള്‍ പിരിവ് ബൂത്ത് ശനിയാഴ്ച പ്രവര്‍ത്തനം നിര്‍ത്തുന്നു. താനെ-ഭിവണ്ടി ബൈപാസിലൂടെ മുംബൈ മഹാനഗരത്തില്‍ പ്രവേശിക്കുന്നവരോടും പുറത്തേക്കു പോകുന്നവരോടും ഖരേഗാവില്‍ ഈടാക്കുന്ന ടോളാണ് ശനിയാഴ്ച മുതല്‍ അവസാനിപ്പിക്കുന്നത്. റോഡ് നിര്‍മാതാവും മഹാരാഷ്ട്ര പൊതുമരാമത്ത് വകുപ്പുമായുള്ള കരാര്‍ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഖരേഗാവിലെ ടോള്‍ പിരിവിനും അന്ത്യമാവുന്നത്.

ഖരേഗാവിലെ ടോള്‍ പിരിവിന് അവസാനമാകുന്നതോടെ ഈ മേഖലയിലെ ഗതാഗതക്കുരുക്കും ഒഴിവാകുമെന്ന ആശ്വാസത്തിലാണു മുംബൈ നിവാസികള്‍.