ബിജെപി നേതാവിനെ ആർഎസ്എസുകാർ വീട്ടിൽ കയറി മർദിച്ചതായി പരാതി

Posted on: May 8, 2017 11:20 am | Last updated: May 8, 2017 at 2:09 pm

കൊച്ചി : ബിജെപി നേതാവും സംസ്ഥാന കൌൺസിൽ അംഗവുമായ സജീവനെ മർദ്ദിച്ചതായാണ് പരാതി. ഇന്ന് പുലർച്ചെ 12 മണിയോടെ ആണ് സംഭവം. പ്രാദേശിക ആർ എസ് എസ് നേതാക്കളുമായുള്ള പ്രശ്നങ്ങളാണ് അക്രമത്തിനു പിന്നിൽ എന്ന് പറയപ്പെടുന്നു.

കാലിനു പരിക്കേറ്റ സജീവൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.