വിവാദങ്ങള്‍ അവസാനിച്ചു ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കളിക്കും

Posted on: May 7, 2017 3:11 pm | Last updated: May 7, 2017 at 3:11 pm

ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കളിക്കുമെന്ന് ഉറപ്പായി. ഇന്ന് വിളിച്ച് ചേര്‍ത്ത ബി.സി.സി.ഐയുടെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ടീം മത്സരിക്കുന്നത് സംബന്ധിച്ച് ഏകകണ്ഡമായ തീരുമാനമാണ് യോഗത്തില്‍ ഉണ്ടായതെന്നും ഐ.സി.സിയുമായി തുടര്‍ന്ന് ചര്‍ച്ചകള്‍ നടത്താന്‍ ആക്ടിങ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും ബോര്‍ഡ് പുറത്തിറക്കിയ വര്‍ത്താ കുറിപ്പില്‍ പറയുന്നു.

കളിക്കാരെ തെരഞ്ഞെടുക്കുന്നതിന് സെലക്ഷന്‍ കമ്മിറ്റി യോഗം നാളെ നടക്കുമെന്നും റിപ്പോര്‍ട്ടുണ്ട് ഐ.സി.സിയുടെ സാമ്പത്തികഭരണ പരിഷ്‌കരണ നടപടികളില്‍ ബി.സി.സി.ഐക്ക് തിരിച്ചടിയേറ്റതോടെയാണ് ചാമ്പ്യന്‍സ് ട്രോഫി ഉള്‍പ്പെടെയുള്ള രാജ്യാന്തര ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പുകളില്‍നിന്ന് പിന്‍വാങ്ങണമെന്ന സമ്മര്‍ദമുണ്ടായത്