Connect with us

National

കെജ്‌രിവാളിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി കപില്‍ മിശ്ര

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജിരിവാളിനെതിരെ ഗുരതര അഴിമതി ആരോപണവുമായി മന്ത്രസ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്ര. ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന സത്യേന്ദ്ര ജെയിന്‍ കെജ്രിവാളിന് പണം നല്‍കുന്നത് കണ്ടു എന്നാണ് കപില്‍ മിശ്രയുടെ ആരോപണം.

പണം വാങ്ങിയതെന്തിനെന്ന ചോദ്യത്തിന് കെജ്‌രിവാള്‍ മറുപടി നല്‍കിയില്ല. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമെന്നും ഇതിനെ കുറിച്ച് പിന്നീട് സംസാരിക്കാമെന്നും കെജ്‌രിവാള്‍ അറിയിച്ചുവന്നും കപില്‍ മിശ്ര പറഞ്ഞു. കെജ്‌രിവാള്‍ ബന്ധുവിന്റ 50 കോടി രൂപയുടെ ഭൂമിയിടപാട് നടത്തികൊടുത്തെന്ന് ജെയിന്‍ പറഞ്ഞതായും കപില്‍ മിശ്ര അറിയിച്ചു. അനധികൃതമായി സേത്യന്ദ്ര ജെയിന്‌ലഭിച്ച പണമാണിതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിന് ശേഷം തനിക്ക് ഉറങ്ങാന്‍ സാധിച്ചില്ലെന്നും ഇപ്പോള്‍ തന്റ രാഷ്ട്രീയഭാവിയെ കുറിച്ചോ ജീവനേ കുറിച്ചോ താന്‍ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യങ്ങളെല്ലാം ലഫ്റ്റന്റ് ഗവര്‍ണറുമായി നടത്തിയ കൂടികാഴ്ചയില്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയതായും മിശ്രപറഞ്ഞു.

പ്രകടനം മോശമായതിനെ തുടര്‍ന്ന് ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന കപില്‍ മിശ്രയെ സ്ഥാനത്ത് നിന്ന് മാറ്റുന്നുവെന്നാണ് ആം ആദ്മി നേതൃത്വം അറിയിച്ചിരുന്നത്. പുറത്തായതിന് ശേഷം ഡല്‍ഹിയില്‍ നടന്ന വന്‍ അഴിമതിയെ കുറിച്ച് ഞായാറാഴ്ച വെളിപ്പെടുത്തുമെന്ന് കപില്‍ മിശ്ര ട്വിറ്ററില്‍ അറിയിച്ചിരുന്നു.

Latest