യു പി എ ഭരണകാലത്ത് കാശ്മീര്‍ ശാന്തമായിരുന്നു: ആനന്ദ് ശര്‍മ

Posted on: May 7, 2017 12:28 pm | Last updated: May 7, 2017 at 1:11 pm

ന്യൂഡല്‍ഹി: യു പി എ ഭരണകാലത്ത് ജമ്മു കാശ്മീര്‍ തീര്‍ത്തും ശാന്തമായിരുന്നു എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ ശര്‍മ. മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്ത് ജമ്മു കാശ്മീര്‍ ശാന്തമായിരുന്നു. സാധാരണ നിലയിലായിരുന്നു അവിടുത്തെ ജീവിതങ്ങള്‍. സംസ്ഥാനത്തെ വിനോദ സഞ്ചാരം ഏറ്റവും ഉയര്‍ന്ന നിലയിലുമായിരുന്നു.

എന്നാല്‍ മോഡിയുടെ നയങ്ങള്‍ ദുരന്തമായിരിക്കുകയാണ്. സംസ്ഥാനത്ത് അദ്ദേഹം പരാജയപ്പെട്ടിരിക്കുന്നു. പാകിസ്താനുമായുള്ള ബന്ധം എങ്ങിനെ മുന്നോട്ടു കൊണ്ടു പോവണമെന്നതിനെ കുറിച്ച് അദ്ദേഹത്തിന് ഒരു ധാരണയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്‍മോഹന്‍ സിങ്ങിന്റെ ഭരണ കാലത്ത് കാശ്മീരിലേക്ക് സ്വദേശ വിദേശ വിനോദസഞ്ചാരികളുടെ ഒഴുക്കായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി