ജമ്മു കാശ്മീരില്‍ ഭീകരാക്രമണം; രണ്ട് പോലീസുകാരടക്കം നാല് മരണം

Posted on: May 6, 2017 10:34 pm | Last updated: May 7, 2017 at 12:30 pm

ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് പോലീസുകാരും രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ശ്രീനഗര്‍ – ജമ്മു കാശ്മീര്‍ ഹൈവേയിലെ മീര്‍ ബസാറില്‍ വാഹന ഗതാഗതം നിയന്ത്രിക്കുകയായിരുന്ന പോലീസുകാര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയ ശേഷം ഭീകരര്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.