അര്‍ണാബ് ഗോസാമിയുടെ റിപ്ലബ്ലിക് ടി വി പ്രവര്‍ത്തനം തുടങ്ങി

Posted on: May 6, 2017 2:52 pm | Last updated: May 6, 2017 at 3:14 pm

ന്യൂഡല്‍ഹി: പ്രശ്‌സ്ത മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസാമിയുടെ റിപ്ലബ്ലിക് ടി വി പ്രവര്‍ത്തനം തുടങ്ങി. അര്‍ണാബ് ഗോസാമിയുടെ ആമുഖ ഭാഷണത്തോടെയാണ് ചാനല്‍ പ്രവര്‍ത്തനം തുടങ്ങിയത്. നിങ്ങളുടെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ചാനലായിരിക്കും ഇത്. നിമിഷം മുതല്‍ ഞാന്‍ നിങ്ങളൊടൊപ്പം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊലക്കേസില്‍ പെട്ട് ജയിലില്‍ കഴിയുന്ന സയിദ് ശിഹാബുദ്ദീനുമായി ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് നടത്തുന്ന ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ ആയിരുന്നു ചാനല്‍ പുറത്തുവിട്ട ആദ്യ വാര്‍ത്ത. കഴിഞ്ഞ നവംബറില്‍ അദ്ദേഹം ടൈംസ് നൗ ചാനലില്‍ നിന്ന് രാജിവെച്ചിരുന്നു. ടൈംസ് നൗവില്‍ അര്‍ണാബ് അവതാരകനായിരുന്ന ‘ദ ന്യൂസ്ഹവര്‍’ ഷോ ഏറെ ശ്രദ്ധേയമായിരുന്നു. കൊല്‍ക്കത്ത ടെലിഗ്രാഫ് പത്രത്തിലൂടെയാണ് ആര്‍ണാബ് ഗോസാമി തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് അദ്ദേഹം എന്‍ ഡി ടി വിയില്‍ എത്തി. 2006ല്‍ ടൈംസ് നൗവില്‍ ചേര്‍ന്നു.