ഗ്യാസ് ചോര്‍ച്ച; ഡല്‍ഹിയില്‍ 110 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Posted on: May 6, 2017 10:41 am | Last updated: May 6, 2017 at 1:34 pm

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തുക്ലക്കാബാദില്‍ ഗ്യാസ് ചോര്‍ന്നതിനെ തുടര്‍ന്ന് 110 സ്‌കൂള്‍ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു റാണി ഝാന്‍സി കന്യാ സര്‍വോദയ വിദ്യാലയ സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 7.35 ഓടെയാണ് സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിശമന സേനയും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി. വാതകം ചോര്‍ന്നത് എവിടെനിന്നാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി ഉപ മഖ്യമന്ത്രി മനീഷ് സിസോദിയ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു.