മൂലായം സിങ് നേതാവായി പുതിയ പാര്‍ട്ടി വരുന്നു

Posted on: May 5, 2017 8:34 pm | Last updated: May 5, 2017 at 8:34 pm

ലഖ്‌നൗ: മുലായം സിങ് യാദവിനെ നേതാവക്കി സഹോദരന്‍ ശിവ്പാല്‍ യാദവ് പുതിയ പാര്‍ട്ടി രൂപീകരിച്ചു. സാമാജ് വാദി സെക്യുലര്‍ മോര്‍ച്ച എന്നാണ് പാര്‍ട്ടി അറിയപ്പെടുക. ജന്മനാടായ ഈറ്റാവയില്‍ ഭാര്യ സഹോദരന്‍ അജന്ത് സിങ് യാദവുമായി സംസാരിച്ച ശേഷമാണ് ശിവ്പാല്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്.

പാര്‍ട്ടി നേതൃത്വം മുലായം സിങിന് നല്‍കിയില്ലെങ്കില്‍ പുതിയ മതേതര മുന്നണി രൂപീകരിക്കുമെന്ന് ശിവപാല്‍ അഖിലേഷിന് നേരത്തെ താക്കീത് ചെയ്തിരുന്നു