സെന്‍കുമാറിനെ വീണ്ടും പോലീസ് മേധാവിയായി നിയമിച്ചു

Posted on: May 5, 2017 8:05 pm | Last updated: May 6, 2017 at 1:03 pm

തിരുവനന്തപുരം: ഒടുവില്‍ ടി പി സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു.

സുപ്രീം കോടതിയില്‍ നിന്നും നിരന്തരം തിരിച്ചടിയുണ്ടായ സാഹചര്യത്തിലാണ് പോലീസ് മേധാവിയായി വീണ്ടും സെന്‍കുമാറിനെ നിയമിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. ഉത്തരവ് നാളെ ഇറങ്ങിയേക്കും.

സെന്‍കുമാറിനെ പുനര്‍ നിയമിക്കുന്നതിനായുള്ള വിധിയില്‍ വ്യക്തത വേണമെന്നുള്ള സര്‍ക്കാര്‍ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. കോടതി ചിലവായി 25,000 രൂപ പിഴയടക്കാനും സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇനിയും വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തുചെയ്യണമെന്ന് അറിയാമെന്നും കോടതി നിലപാടറിയിച്ചു.