നിയമപണ്ഡിതരുടെ ഉപദേശം വരുത്തിവച്ച വിന; കോടതി ചെലവും വക്കീല്‍ ഫീസും ഉപദേശികളില്‍ നിന്ന് ഈടാക്കണം- പന്ന്യന്‍

Posted on: May 5, 2017 1:21 pm | Last updated: May 5, 2017 at 2:12 pm

തിരുവനന്തപുരം: സെന്‍കുമാര്‍ കേസിലെ വിധി നിയമപണ്ഡിതരുടെ ഉപദേശം വരുത്തിവച്ച വിനയാണെന്ന് സി പി ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. സര്‍ക്കാറിനുള്ള പാഠമാണിത്. ഉപദേശികള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല. ദോഷം എല്‍ ഡി എഫിനാണ്. കോടതി ചെലവും വക്കീല്‍ ഫീസും ഉപദേശികളില്‍ നിന്ന് ഈടാക്കണമെന്നും പന്ന്യന്‍ ആവശ്യപ്പെട്ടു.