സ്വര്‍ണാഭരണങ്ങളുടെ വാങ്ങല്‍ നികുതി ഒഴിവാക്കല്‍ ഉടന്‍ പരിഗണിക്കും

Posted on: May 5, 2017 11:14 am | Last updated: May 5, 2017 at 11:14 am

തിരുവനന്തപുരം: സ്വര്‍ണാഭരണങ്ങളുടെ വാങ്ങല്‍ നികുതി ഒഴിവാക്കണമെന്ന സ്വര്‍ണവ്യാപാരികളുടെ ആവശ്യം അടുത്ത നിയമസഭാ സബ്ജക്ട് കമ്മിറ്റി പരിഗണിക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. നിയമസഭയില്‍ പി ഉബൈദുല്ലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കഴിഞ്ഞ സമ്മേളനത്തില്‍ ഈ ആവശ്യം ഉയര്‍ന്നപ്പോള്‍ തന്നെ ഇതുസംബന്ധിച്ച് വ്യക്തമാക്കിയതാണ്.

നിയമഭേദഗതി കൊണ്ടുവന്നപ്പോള്‍ സംഭവിച്ച പിഴവാണെന്ന് മുന്‍ധനമന്ത്രി കെ എം മാണി സമ്മതിച്ച സാഹചര്യത്തില്‍ തന്നെ ഇത് സംബന്ധിച്ച് പൊതുവായ അഭിപ്രായ സമന്വയത്തോടെ സബ്ജക്ട് കമ്മിറ്റിയില്‍ തീരുമാനമെടുക്കാമെന്ന് നിലപാട് വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു.