എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഇന്ന് ഉച്ചകഴിഞ്ഞ്‌

Posted on: May 5, 2017 9:20 am | Last updated: May 5, 2017 at 11:04 am

തിരുവനന്തപുരം: എസ് എസ് എല്‍ സി/ടി എച്ച് എസ് എല്‍ സി/എ എച്ച് എസ് എല്‍ സി പരീക്ഷാ ഫലം ഇന്ന് ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും.

പ്രഖ്യാപനത്തിനു ശേഷം result.kerala.gov.in, keralapareekshabhavan.in, www.results.itschool.gov.in, www.education.kerala.gov.in, prd.kerala.gov.in, result.it @school.gov.in, keralaresults.nic.in, results.kerala.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭിക്കും. ഇതിനുപുറമെ സഫലം 2017 എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് Saphalam 2017 എന്ന് നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.