ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത

Posted on: May 4, 2017 12:08 pm | Last updated: May 4, 2017 at 5:10 pm

അബുദാബി: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഇമാന്‍ അഹ്മദിന്റെ തുടര്‍ചികിത്സക്കായി അബുദാബിയിലെ ബുര്‍ജീല്‍ ആശുപത്രിയിലേക്ക് ഇന്ന് കൊണ്ടുവരും. മുംബൈയിലെ ഇമാന്റെ ചികിത്സ വിവാദമായ സാഹചര്യത്തിലാണ് ആശുപത്രി മാറ്റം. ഇന്ന് രാത്രി എട്ടിന് ഇമാന്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. ഇമാനെ പ്രവേശിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വി പി എസ് ഹെല്‍ത് കെയര്‍ സി ഇ ഒ ഡോ. ഷാജിര്‍ ഗഫാര്‍ അറിയിച്ചു.
പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തിലാണ് ഇമാനെ കൊണ്ടുവരുന്നത്.

500 കിലോ ഭാരമുണ്ടായിരുന്ന ഇമാനെ ഈജിപ്റ്റില്‍ അലക്‌സാണ്ട്രിയയിലെ താമസസ്ഥലത്തെ വാതില്‍ പൊളിച്ച് ക്രെയിന്‍ ഉപയോഗിച്ച് പുറത്തിറക്കിയാണ് വിമാനത്തിലെ ചരക്ക് അറയില്‍ പ്രത്യേക സംവിധാനമൊരുക്കി മുംബൈയിലേക്ക് കൊണ്ടുവന്നത്. ആശുപത്രിയുടെ മുകളിലെ നിലയിലെ ജനാലകള്‍ മാറ്റിയ ദ്വാരത്തിലൂടെയായിരുന്നു ഇമാനെ പ്രവേശിപ്പിച്ചത്.

ഇമാനെ പ്രവേശിപ്പിക്കുന്നിന് ബുര്‍ജീല്‍ ആശുപത്രിയില്‍ വാതിലുകള്‍ പൊളിച്ചുമാറ്റിയിട്ടുണ്ട്.
വിമാനത്തില്‍ ഡോക്ടര്‍മാര്‍, വ്യോമയാന ഡോക്ടര്‍മാര്‍, സീനിയര്‍ ഫ്‌ളൈറ്റ് പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുള്‍പെടെയുള്ള അഞ്ച് വിദഗ്ധരുണ്ടാകും.