കശ്മീരില്‍ മഞ്ഞിടിച്ചില്‍; നാല് പേര്‍ മരിച്ചു

Posted on: May 4, 2017 4:08 pm | Last updated: May 4, 2017 at 7:32 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബസിന് മുകളിലേക്ക് മഞ്ഞിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരുക്കേറ്റു. ചിനാബ് താഴ്‌വരയിലെ ദോഡ ജില്ലയില്‍ ഭദേര്‍വ- ബനി റൂട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന മിനി ബസാണ് അപകടത്തില്‍ പെട്ടത്. മഞ്ഞുകട്ട ഇടിച്ചതോടെ ബസ് നിയന്ത്രണംവിട്ട് 800 അടി താഴ്ചലേക്ക് പതിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.