കേരള കോണ്‍ഗ്രസില്‍ ഭിന്നത; തീരുമാനം അറിഞ്ഞില്ലെന്ന് മോന്‍സ് ജോസഫ്

Posted on: May 3, 2017 8:54 pm | Last updated: May 3, 2017 at 8:54 pm
SHARE

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കുറിച്ച് പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നു ജോസഫ് വിഭാഗം. തീരുമാനം അറിഞ്ഞിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ വിമര്‍ശനം ശരിയെന്നും മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. മാണി വിഭാഗം എല്‍ഡിഎഫിലേക്കു പോകുന്നുവെന്ന പ്രചാരണം മാധ്യമങ്ങള്‍ ഉണ്ടാക്കിയതാണ്. പ്രാദേശിക ധാരണ മാത്രമാണത്. വിഷയവുമായി ബന്ധപ്പെട്ടു കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് ഇ.ജെ. ആഗസ്തി രാജിക്കത്ത് നല്‍കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോഷി ഫിലിപ്പ് കോട്ടയം ഡിസിസി അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിനെ തുടര്‍ന്നു പ്രസിഡന്റു പദവി രാജിവച്ചിരുന്നു. ഇതേത്തുടര്‍ന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണയോടെ കോട്ടയത്ത് കേരള കോണ്‍ഗ്രസിലെ സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവുകയായിരുന്നു. ഇതാണ് വിവാദത്തിന് തിരികൊളുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here