പി എസ് സി ബിരുദതല പരീക്ഷയില്‍ ഇനി മലയാളം ചോദ്യങ്ങളും

Posted on: May 3, 2017 8:41 pm | Last updated: May 4, 2017 at 12:05 pm

തിരുവനന്തപുരം: പി എസ് സി ബിരുദതല പരീക്ഷയില്‍ മലയാളം ചോദ്യങ്ങളും ഉള്‍പ്പെടുത്താന്‍ തീരൂമാനം. മുഖ്യമന്ത്രി പിണറായി വിജയനും പി എസ് സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീറും നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.

നൂറ് മാര്‍ക്കിനുള്ള പരീക്ഷയില്‍ പത്ത് മാര്‍ക്കിന്റെ മലയാളം ചോദ്യങ്ങളാണ് ഉണ്ടാകുക. ചില പരീക്ഷകള്‍ പൂര്‍ണമായും മലയാളത്തിലാക്കും. സ്‌പോര്‍ട്‌സ് ക്വാട്ടയിലെ നിയമനങ്ങള്‍ വൈകുന്നത് ഒഴിവാക്കാനും നടപടിയുണ്ടാകും.