Connect with us

Ongoing News

സുല്‍ത്താന്‍ അസ്‌ലന്‍ഷാ ഹോക്കി: ജപ്പാനെ തോല്‍പ്പിച്ച് ഇന്ത്യന്‍ മുന്നേറ്റം

Published

|

Last Updated

ഇപൊ: സുല്‍ത്താന്‍ അസ്‌ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി. മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ജപ്പാനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മന്‍ദീപ് സിംഗിന്റെ ഹാട്രിക് മികവിലാണ് ഇന്ത്യയുടെ മുന്നേറ്റം.

എട്ടാം മിനുട്ടില്‍ രുപിന്ദര്‍ പാല്‍ സിംഗിലൂടെ ഇന്ത്യയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. എന്നാല്‍ 13ാം മിനുട്ടില്‍ കസുമ മുറാട്ടയിലുടെ ജപ്പാന്‍ ഗോള്‍ മടക്കി. 43ാം മിനുട്ടില്‍ ഹെയ്റ്റ യോഷിഹാര ജപ്പാനെ മുന്നിലെത്തിച്ചു. രണ്ട് മിനുട്ടിന് ശേഷം മന്‍ദീപ് സിംഗിലൂടെ ഇന്ത്യ സമനില പിടിച്ചു. സ്‌കോര്‍: 2-2.

തൊട്ടടുത്ത നിമിഷം ഗെന്‍കി മതാനി ജപ്പാന് വീണ്ടും ലീഡ് സമ്മാനിച്ചു. അവിടെ നിന്നും കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ഇന്ത്യ രണ്ട് ഗോള്‍ തിരിച്ചടിച്ച് ജയം പിടിച്ചെടുക്കുകയായിരുന്നു. 51, 58 മിനുട്ടുകളില്‍ ഗോള്‍ കണ്ടെത്തി ഹാട്രിക്ക് തികച്ച മന്‍ദീപ് ഇന്ത്യക്ക് മിന്നുന്ന ജയം സമ്മാനിക്കുകയായിരുന്നു.

ആദ്യ മത്സരത്തില്‍ ബ്രിട്ടനെ 2-2ന് സമനിലയില്‍ തളച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയിരുന്നു. മൂന്നാം മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ ആസ്‌ത്രേലിയയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. അടുത്ത മത്സരത്തില്‍ മലേഷ്യയാണ് ഇന്ത്യയുടെ എതിരാളികള്‍.