മൃതദേഹം വികൃതമാക്കല്‍; പാക്ക് ഹൈകമ്മീഷണറെ ഇന്ത്യവിളിച്ചു വരുത്തി

Posted on: May 3, 2017 3:03 pm | Last updated: May 3, 2017 at 3:03 pm

ന്യൂഡല്‍ഹി: കാശ്മീരിലെ പാക്ക് ആക്രമണത്തില്‍ കൊല്ലപ്പെട്ട
രണ്ട് ഇന്ത്യന്‍ ജവാന്മാരുടെ മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ പാക്കിസ്ഥാന്‍ ഹൈകമ്മീഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ചു വരുത്തി രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചു.

വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം അറീയിച്ചത്. ഇത്തരത്തലുള്ള മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രവര്‍ത്തനം നടത്തിയ സൈന്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.