കോട്ടയം ജില്ലാ പഞ്ചായത്ത്; സി പി എം പിന്തുണയോടെ മാണി വിഭാഗം ഭരണത്തില്‍

Posted on: May 3, 2017 12:25 pm | Last updated: May 3, 2017 at 4:52 pm

കോട്ടയം: നാടകീയമായി രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ സിപിഎം പിന്തുണയോടെ കേരളാ കോണ്‍ഗ്രസ് പ്രതിനിധി സഖറിയാസ് കുതിരവേലി കോട്ടയം ജില്ലാ പ്രസിഡന്റായി. 22 അംഗ ജില്ലാ പഞ്ചായത്തില്‍ 12 വോട്ടുകള്‍ നേടിയാണ് സഖറിയാസ് തിരഞ്ഞെടുക്കപ്പെട്ടത്.

കേരളാ കോണ്‍ഗ്രസിന്റെ ആറ് പ്രതിനിധികളോടൊപ്പം സിപിഎമ്മിന്റെ ആറ് പ്രതിനിധികളും സഖറിയാസിന് വോട്ട് ചെയ്തു. സിപിഐ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുകയാണുണ്ടായത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സണ്ണി പാമ്പാടിക്ക് പാര്‍ട്ടിയുടെ എട്ട് വോട്ട് മാത്രമാണ് ലഭിച്ചത്.