കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം മാണിക്കൊപ്പം

Posted on: May 3, 2017 11:11 am | Last updated: May 3, 2017 at 12:26 pm

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്- കേരളാകോണ്‍ഗ്രസ് പരസ്പര ധാരണയിലെത്തി. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് പിന്തുണയ്ക്കാനാണ് തീരുമാനം. എന്നാല്‍ സി പി ഐ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കും.

ഇടതുപക്ഷത്തേക്ക് ലയിക്കാനുള്ള വ്യക്തമായസൂചന നല്‍കി കൊണ്ടാണ് മാണിക്കൊപ്പം നില്‍ക്കാന്‍ സി പി എം ഒരുങ്ങുന്നത്. ഇതോടെ കേരള കോണ്‍ഗ്രസിന്റെ പ്രതിനിധി ഇടതുമുന്നണിയുടെ പിന്തുണയോടെ പ്രസിഡന്റാകും.

ആക 22 അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസിന് ആറും കോണ്‍ഗ്രസിന് എട്ടും ഇടതുമുന്നണിക്ക് ഏഴും പിസി ജോര്‍ജിന് ഓരാളുമാണ് ജില്ലാ പഞ്ചായത്തില്‍ കക്ഷിനില.