Connect with us

Kerala

നോട്ട് ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രത്തെ സമീപിക്കും: മന്ത്രി തോമസ് ഐസക്ക്

Published

|

Last Updated

തിരുവനന്തപുരം: നോട്ട് ക്ഷാമം പരിഹരിക്കുന്നതിന് വീണ്ടും കേന്ദ്ര സര്‍ക്കാറിനെ സമീപിക്കുമെന്ന് ധന മന്ത്രി തോമസ് ഐസക്ക്. പാറക്കല്‍ അബ്ദുല്ലയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. അടുത്ത് ചേരുന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കും. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ഉണ്ടാകുന്ന പ്രതിസന്ധി 50 ദിവസം കൊണ്ട് തീരുമെന്ന് പറഞ്ഞത് അഞ്ച് മാസമായിട്ടും തുടരുകയാണ്. ബേങ്കുകളുടെ ചില നടപടികള്‍ കാരണം ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍, ബിവറേജസ് കോര്‍പറേഷന്‍, ലോട്ടറി എന്നിവിടങ്ങളില്‍ നിന്നുള്ള വരുമാനം ട്രഷറികളില്‍ അടക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ നടപടികള്‍ കാരണമാണ് നോട്ട് ക്ഷാമം ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു. ബഹ്മോസ് എയ്‌റോസ്‌പേസില്‍ ട്രേഡ് യൂനിയന്‍ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമെന്ന് സി ദിവാകരന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു.

Latest