കുരിശ് പൊളിക്കല്‍; മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കാനം

Posted on: May 1, 2017 1:56 pm | Last updated: May 2, 2017 at 10:05 am

തിരുവനന്തപുരം: മൂന്നാറിലെ പാപാത്തിചോലയില്‍ അനധികൃത കയ്യേറ്റത്തിന്റെ ഭാഗമായി പൊളിച്ചെത് കള്ളെന്റെ കുരിശാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കുരിശ് പൊളിച്ചത് സര്‍ക്കാറിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. ഇതിനെതിരെയാണ് കാനത്തിന്റെ മറുപടി.

സി പി ഐ എന്നും ശരിയുടെ പക്ഷത്താണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
കുരിശ് പൊളിച്ചത് ഗൂഢോലോചനയുടെ ഭാഗമായെല്ലന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും വ്യക്തമാക്കിയിരുന്നു.