ഐ പി എല്‍ മികച്ച ഇലവനെ തിരഞ്ഞെടുത്ത് പോണ്ടിംഗ്; വാര്‍ണര്‍ ക്യാപ്റ്റന്‍, ഇന്ത്യന്‍ താരങ്ങള്‍ നാല് പേര്‍

Posted on: April 29, 2017 4:35 pm | Last updated: April 29, 2017 at 4:35 pm

ന്യൂഡല്‍ഹി: ഐ പി എല്‍ ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പത്താം സീസണ്‍ ആദ്യഘട്ടം അവസാനിക്കവേ മികച്ച ഇലവനെ തിരഞ്ഞെടുത്തിരിക്കയാണ് ആസ്‌ത്രേലിയന്‍ ഇതിഹാസ താരം റിക്കി പോണ്ടിംഗ്. ഇന്ത്യയില്‍ നിന്ന് നാല് പേര്‍ മാത്രമാണ് പോണ്ടിംഗ് ഇലവനില്‍ ഇടം കണ്ടെത്തിയത്. ഗുജറാത്ത് ലയണ്‍സ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന, മുംബൈ ഇന്ത്യന്‍സ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്, സണ്‍റൈസേഴ്‌സ് പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍, മുംബൈ ബാറ്റ്‌സ്മാന്‍ നിതിഷ് റാണ എന്നിവരാണ് ആ നാല് പേര്‍. സണ്‍റൈസേഴ്‌സ് ക്യാപ്റ്റനും ആസ്‌ത്രേലയിന്‍ താരവുമായ ഡേവിഡ് വാര്‍ണറെയാണ് പോണ്ടിംഗ് നായകനായി തിരഞ്ഞെടുത്തത്. മുംബൈ ഇന്ത്യന്‍സിന്റെ ഇംഗ്ലീഷ് താരം ജോസ് ബട്‌ലര്‍ ആണ് വിക്കറ്റ് കീപ്പര്‍.

പോണ്ടിംഗ് ബെസ്റ്റ് ഇലവന്‍: ഹാഷിം അംല (പഞ്ചാബ്), ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ക്യാപ്റ്റന്‍), സുരേഷ് റെയ്‌ന (ഗുജറാത്ത് ലയണ്‍സ്), ജോസ് ബട്‌ലര്‍ (മുംബൈ ഇന്ത്യന്‍സ്), നിതിഷ് റാണ (മുംബൈ ഇന്ത്യന്‍സ്), ഗ്ലെന്‍ മാക്‌സ്‌വെല്‍ (പഞ്ചാബ്), ക്രിസ് മോറിസ് (ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്), ഹര്‍ഭജന്‍ സിംഗ് (മുംബൈ ഇന്ത്യന്‍സ്), ഭുവനേശ്വര്‍ കുമാര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), മിച്ചല്‍ മെഗ്ലാനഘാന്‍ (മുംബൈ ഇന്ത്യന്‍സ്), റാഷിദ് ഖാന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്). മുംബൈ ഇന്ത്യന്‍സിന്റെ മുന്‍താരവും പരിശീലകനുമായിരുന്നു പോണ്ടിംഗ്.