പാരീസ് ഭീകരാക്രമണം: ആന്വേഷണത്തിന് മലയാളിയുടെ നേതൃത്വത്തില്‍ എന്‍ ഐ എ സംഘവും

Posted on: April 29, 2017 3:13 pm | Last updated: April 30, 2017 at 7:36 pm

ന്യൂഡല്‍ഹി: പാരീസ് ഭീകരാക്രമണ അന്വേഷണവുമായി ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ ഐ എ സഹകരിക്കും. ഇതിന്റെ ഭാഗമായി മലയാളി ഉദ്യോഗസ്ഥന്‍ എ പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള എന്‍ ഐ എ സംഘം ഫ്രാന്‍സിലെത്തി. രണ്ട് ദിവസത്തോളം ഇവര്‍ ഫ്രാന്‍സില്‍ ഉണ്ടാകും.
ഐ എസ് ബന്ധത്തിന്റെ പേരില്‍ എന്‍ ഐ എ കനകമലയില്‍ നിന്ന് അറസ്റ്റ് ചെയ്ത സുബ്ഹാനി ഹാജിയുമായി ബന്ധപ്പെട്ടവര്‍ക്ക് പാരീസ് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് കേസുമായി സഹകരിക്കാന്‍ ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗം എന്‍ ഐ എ യോട് ആവശ്യപ്പെട്ടത്. എന്‍ ഐ എ പിടിയിലായ സബ്ഹാനി ഹാജി പാരീസ് ആക്രമത്തില്‍ പങ്കെടുത്തവരെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2015 നവംബറിലാണ് പാരീസില്‍ 150 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണമുണ്ടായത്.