Connect with us

National

വൃദ്ധസദനത്തില്‍ പോകാന്‍ തയ്യാറായില്ല; മാതാവിനെ മകന്‍ കൊലപ്പെടുത്തി

Published

|

Last Updated

ന്യൂഡല്‍ഹി: വൃദ്ധസദനത്തില്‍ പോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് വയോധികയെ മകന്‍ കട്ടകൊണ്ട് ഇടിച്ചുകൊന്നു. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ സാഗരപുരില്‍ വെള്ളിയാഴ്ചയാണ് സംഭവം. ലക്മണ്‍ കുമാര്‍ എന്ന 48 കാരനാണ് 76 വയസ്സുള്ള മാതാവിനെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇയാള്‍ തൊഴില്‍ രഹിതനാണ്. മാതാവിനോട് വൃദ്ധസദനത്തില്‍ പോകാന്‍ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് വീട് വിട്ടു പോകാന്‍ താത്പര്യമില്ലെന്ന് ഇവര്‍ വ്യക്തമാക്കി. ഇതില്‍ പ്രകോപിതനായ ലക്ഷ്മണ്‍ കുമാര്‍ പ്ലാസ്റ്റിക്ക് പൈപ്പ് കൊണ്ട് കഴുത്ത് ഞെരിച്ചും കട്ടകൊണ്ട് ഇടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ വിഷാദ രോഗത്തിന് ചികിത്സ തേടുന്ന ആളാണെന്ന് കരുതുന്നതായി ഡല്‍ഹി പോലീസ് പറഞ്ഞു. ഇതേക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

Latest