മണിപ്പൂരില്‍ നാല് കോണ്‍ഗ്രസ് എം എല്‍ എ മാര്‍ കൂടി ബി ജെ പിയില്‍ ചേര്‍ന്നു

Posted on: April 28, 2017 3:23 pm | Last updated: April 28, 2017 at 6:50 pm

ഇംഫാല്‍: മണിപ്പൂരില്‍ നാല് കോണ്‍ഗ്രസ് എം എല്‍ എ മാര്‍  പാര്‍ട്ടിവിട്ട്‌
ബി ജെ പിയില്‍ ചേര്‍ന്നു. വൈ. സുര്‍ചന്ദ്ര, ഗംതംഗ് ഹോകിപ്, ഒ ലുഹോയി, എസ് ബിര എന്നിവരാണ് ബി ജെ പിയില്‍ ചേര്‍ന്നത്. ബി ജെ പിയില്‍ ചേര്‍ന്ന എം എല്‍ എ മാരെ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് അഭിനന്ദിച്ചു. നേരത്ത, കോണ്‍ഗ്രസിന്റെ രണ്ട് എം എല്‍ എമാര്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലേക്ക് ചേക്കേറിയിരുന്നു. ടി ശ്യാം കുമാര്‍, ജിന്‍സുആന്‍ഹോസു എന്നിവരാണ് ബി ജെ പി പാളയത്തില്‍ ചേര്‍ന്നത്. മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആകെ 60 സീറ്റില്‍ 28 സീറ്റില്‍ ജയിച്ച കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍, 21 സീറ്റുകളുണ്ടായിരുന്ന ബി ജെ പി സര്‍ക്കാര്‍ രൂപവത്കരിച്ചു.