Connect with us

National

ആതിത്യനാഥിന്റെ ശൈലിയില്‍ മുടിവെട്ടണമെന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം; യുപിയില്‍ സ്‌കൂളിനെതിരെ പ്രതിഷേധം

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഒരു സ്‌കൂളില്‍, മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിന്റെ അതേ ശൈലിയില്‍ മുടിവെട്ടണമെന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം. മീററ്റിലെ സദറിലുള്ള റിശാബ് അക്കാഡമി സ്‌കൂളാണ് വിവാദ നിര്‍ദേശം നല്‍കിയത്. സ്‌കൂളിനെതിര രക്ഷിതാക്കള്‍ രംഗത്തെത്തിയതോടെ ആരോപണം നിഷേധിച്ച് മാനേജ്‌മെന്റ് തടിയൂരി. സ്‌കൂളില്‍ മാംസാഹാരങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയെന്നും ആരോപണമുണ്ട്.

സംഭവത്തില്‍ ക്ഷുഭിതരായ രക്ഷിതാക്കള്‍ വ്യാഴാഴ്ച സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. എന്നാല്‍ വിദ്യാര്‍ഥികളോട് വൃത്തിയായി മുടിവെട്ടണമെന്നും നല്ല വസ്ത്രം ധരിക്കണമെന്നും മാത്രമാണ് നിര്‍ദേശിച്ചത് എന്നാണ് മാനേജ്‌മെന്റ് അധികൃതര്‍ പറയുന്നത്. മാംസാഹാരങ്ങള്‍ക്കുള്ള വിലക്ക് നേരത്തെ തന്നെ ഉള്ളതാണെന്നും ഇതിന് വര്‍ഗീയ ഛായ നല്‍കുന്നത് ഖേദകരമാണെന്നും സ്‌കൂള്‍ മാനേജര്‍ പറഞ്ഞു.

Latest