Connect with us

National

മോശം കാലാവസ്ഥ: ഡല്‍ഹിയില്‍ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കേണ്ടിയിരുന്ന 12 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. മോശം കാലാവസ്ഥയെ തുടര്‍ന്നാണിത്. 11 വിമാനങ്ങള്‍ ജയ്പൂരിലേക്കും ഒരെണ്ണം ലക്‌നോവിലേക്കുമാണ് തിരിച്ചുവിട്ടത്. വി ഐ പികളുടെ യാത്രയും വിമാനങ്ങളുടെ തിരിച്ചുവിടലിന് കാരണമായി.

അതേസമയം, മണിക്കൂറുകളോളം വിമാനത്തില്‍ കുടുങ്ങിയ യാത്രക്കാരന്‍ വിമാനം റാഞ്ചിയതായി കാണിച്ച് ട്വീറ്റ് ചെയ്തത് നാടകീയ അന്തരീക്ഷം സൃഷ്ടിച്ചു. പ്രധാനമന്ത്രിയെ ടാഗ് ചെയ്തായിരുന്നു നിധിന്‍ എന്ന യാത്രക്കാരന്റെ ട്വീറ്റ്. “”മൂന്ന് മണിക്കൂറായി ഞങ്ങള്‍ വിമാനത്തില്‍ കുടുങ്ങിയിരിക്കുകയാണ്. വിമാനം തട്ടിക്കൊണ്ട് പോയതായി സംശയമുണ്ട്. സഹായിക്കണം മോദി സാര്‍”” എന്നായിരുന്നു ട്വീറ്റ്. ഇതോടെ യാത്രക്കാര്‍ ആശങ്കയിലായി. തുടര്‍ന്ന് വിമാനം വഴി തിരിച്ചുവിട്ടതാണെന്ന്‌ജെറ്റ് എയര്‍വേഴ്‌സ് അധികൃതര്‍ അറിയിച്ചു. യാത്രക്കാരനെ ജെയ്പൂരില്‍ ഇറങ്ങിയ ഉടനെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

മുംബൈ- ഡല്‍ഹി ജെറ്റ് എയര്‍വേയ്‌സില്‍ 176 യാത്രക്കാരാണുണ്ടായിരുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിടുകയായിരുന്നു.