നടന്‍ വിനു ചക്രവര്‍ത്തി അന്തരിച്ചു

Posted on: April 27, 2017 10:10 pm | Last updated: April 27, 2017 at 10:10 pm

ചെന്നൈ: പ്രശസ്ത ദക്ഷിണേന്ത്യന്‍ സിനിമാ നടന്‍ വിനു ചക്രവര്‍ത്തി (72) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ആയിരത്തിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലും പ്രശസ്തനായിരുന്നു. 40ല്‍ അധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.