ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പ്: പി വി സിന്ധു ക്വാര്‍ട്ടറില്‍

Posted on: April 27, 2017 8:12 pm | Last updated: April 27, 2017 at 8:12 pm

വുഹാന്‍: ഇന്ത്യന്‍ താരം പി വി സിന്ധു ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. വനിതാ സിംഗിള്‍സില്‍ സീഡ് ചെയ്യപ്പെടാത്ത ജപ്പാന്റെ അയ ഒഹോരിയെ തോല്‍പ്പിച്ചാണ് സിന്ധുവിന്റെ മുന്നേറ്റം. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു റിയോ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവായ സിന്ധുവിന്റെ ജയം. സ്‌കോര്‍: 21-14, 21-15. ക്വാര്‍ട്ടറില്‍ സിന്ധു ചൈനയുടെ ഹി ബിംഗ്ജിയാഒയെ നേരിടും. പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ അജയ് ജയറാം രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി. ചൈനീസ് തായ്‌പെയ്‌യുടെ ഹു ജെന്‍ ഹോയാണ് ജയറാമിനെ വീഴ്ത്തിയത്. സ്‌കോര്‍: 19-21, 10-21. സൈന നെഹ്‌വാള്‍, എച്ച് എസ് പ്രണോയ് എന്നിവര്‍ നേരത്തെ പുറത്തായിരുന്നു.