Connect with us

National

ഡല്‍ഹി തിരഞ്ഞെടുപ്പിലെ പരാജയം; കെജ്‌രിവാള്‍ എംഎല്‍എമാരുടെ അടിയന്തിര യോഗം വിളിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി : ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിടേണ്ടി വന്നതോടെ പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്നും പ്രമുഖ നേതാക്കള്‍ രാജിവെയ്ക്കുന്ന സാഹചര്യത്തില്‍ എംഎല്‍എമാരുടെ അടിയന്തിര യോഗം വിളിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തന്റെ വസതിയിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചു ചേര്‍ക്കുന്നത്.

രണ്ട് വര്‍ഷം മുമ്പ് എതിരാളികളെ നിഷ്പ്രഭമാക്കി 70ല്‍ 67 സീറ്റുമായി അധികാരത്തിലെത്തി ഡല്‍ഹി ഭരിക്കുന്ന അരവിന്ദ് കെജ്‌രിവാളും സംഘവും കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ കടുത്ത ആക്ഷേപം ഉയര്‍ത്തിയിട്ടും ജനങ്ങള്‍ ഒപ്പം നില്‍ക്കാത്തതില്‍ ആംആദ്മി പാര്‍ട്ടിയി കടുത്ത നിരാശയിലാണ്.

ഡല്‍ഹിയിലെ പാര്‍ട്ടിയുടെ തലവനായ ദിലീപ് പാണ്ഡ്യേ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചതിന് പിന്നാലെ പഞ്ചാബ് അധ്യക്ഷനായ സഞ്ജയ് സിങും രാജിവെച്ചൊഴിഞ്ഞത് ആപിലെ പ്രതിസന്ധി രൂക്ഷമാക്കുന്നു. പാര്‍ട്ടി നേതൃത്വത്തിനെതിരെ നേതാക്കള്‍ തന്നെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തുന്നതും അരവിന്ദ് കെജ്‌രിവാളിനേയും മനീഷ് സിസോദിയയേയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

പഞ്ചാബിലെ ആംആദ്മിയുടെ മുഖമായ എംഎല്‍എ ഭഗവന്ത് മന്നും പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. ആംആദ്മി പാര്‍ട്ടി സ്വയം വിലയിരുത്തലിന് തയ്യാറാകണമെന്ന് കടുത്ത ഭാഷയില്‍ അദ്ദേഹം പറഞ്ഞത്.

---- facebook comment plugin here -----

Latest