രാജീവ് റായ് ഭട്‌നാഗറിനെ സി ആര്‍ പി എഫ് ചീഫായി നിയമിച്ചു.

Posted on: April 26, 2017 9:53 pm | Last updated: April 27, 2017 at 9:25 am

ന്യൂഡല്‍ഹി: മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥന്‍ രാജീവ് റായ് ഭട്‌നാഗറിനെ സി ആര്‍ പി എഫ് ഡയറക്ടര്‍ ജനറലായി നിയമിച്ചു. ചത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണത്തില്‍ 25 ജവാന്‍മാര്‍കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ ഡയറക്ടറെ നിയമിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 28ന് കെ ദുര്‍ഗാ പ്രസാദ് വിരമിച്ച ശേഷം രണ്ടുമാസം സി ആര്‍ പി എഫ് തലപ്പത്ത് ആരെയും നിയമിച്ചിരുന്നില്ല.ഭട്‌നാഗര്‍ 1983 ബാച്ചിലെ ഐ എ എസ് ഓഫീസറാണ്.

ഇന്തോ-ടിബിറ്റന്‍ അതിര്‍ത്തി സേനയുടെ ഡയറക്ടറായി മുതിര്‍ന്ന ഐ പി എസ് ഓഫീസര്‍ പച്‌നാനന്ദയേയും നിയമിച്ചു. ഇദ്ദേഹം 1983 ബാച്ചിലെ എ പി എസ് ഓഫീസറാണ്.