കരാര്‍ പുതുക്കി; കവാനി 2020 വരെ പി എസ് ജിയില്‍ തുടരും

Posted on: April 26, 2017 5:16 pm | Last updated: April 26, 2017 at 5:16 pm

പാരീസ്: ഉറുഗ്വെ സൂപ്പര്‍ താരം എഡിന്‍സണ്‍ കവാനി ഫ്രഞ്ച് മുന്‍ നിര ടീമായ പാരീസ് സെന്റ് ജെര്‍മെയ്‌നുമായുള്ള കരാര്‍ പതുക്കി. പുതുക്കിയ കരാര്‍ പ്രകാരം താരം 2020 വരെ ടീമില്‍ തുടരും. സീസണില്‍ പി എസ് ജിയുടെ ടോപ് സ്‌കോറായ കവാനി ഇതുവരെ 44 ഗോളുകള്‍ നേടിയിട്ടുണ്ട്. യൂറോപ്പില്‍ ഗോളടിയില്‍ സൂപ്പര്‍ താരം ലയണല്‍ മെസി മാത്രമാണ് കവാനിക്ക് മുമ്പിലുള്ളത്. ബാഴ്‌സലോണക്കായി മെസി 46 മത്സരങ്ങളില്‍ നിന്ന് 47 ഗോളുകള്‍ നേടിയിട്ടുണ്ട്.

2013ല്‍ നാപ്പോളിയില്‍ നിന്നാണ് 30 കാരനായ കവാനി പി എസ് ജിയിലേക്ക് ചേക്കേറിയത്. പി എസ് ജിക്കായി 192 മത്സരങ്ങളില്‍ നിന്ന് താരം 125 ഗോളുകള്‍ നേടി. 180 കളികളില്‍ നിന്ന് 156 തവണ ഗോള്‍ വല ചലിപ്പിച്ച സ്ലാറ്റന്‍ ഇബ്രാഹിമോവിചാണ് ക്ലബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം. ഇബ്രാഹിമോവിച് കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം ചേര്‍ന്നിരുന്നു.