മര്‍കസ് കോംപ്ലക്‌സ് റമസാന്‍ സംഘാടക സമിതി രൂപവത്കരിച്ചു

Posted on: April 26, 2017 12:45 pm | Last updated: April 26, 2017 at 12:33 pm
SHARE
മര്‍കസ് കോംപ്ലക്‌സിലെ റമസാന്‍ സംഘാടക സമിതി രൂപവത്കരണ യോഗം ഹാഫിള് അബൂബക്കര്‍ സഖാഫി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മര്‍കസ് കോംപ്ലക്‌സില്‍ റമസാന്‍ സംഘാടക സമിതി രൂപവത്കരിച്ചു. യോഗത്തില്‍ മര്‍കസ് മസ്ജിദ് ഇമാം അബ്ദുന്നാസിര്‍ സഖാഫി അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. ഹാഫിള് അബൂബക്കര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഒ എം തരുവണ, മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ സംസാരിച്ചു. സയ്യിദ് മുഹമ്മദ് ബാഫഖി തങ്ങള്‍, സയ്യിദ് മുല്ലക്കോയ തങ്ങള്‍, സയ്യിദ് അലി ഹസന്‍ വൈലത്തൂര്‍, സയ്യിദ് ഹാഷിം ബുഖാരി, മൊയ്തു സഖാഫി, കെ സി അബ്ദുല്‍ ഖാദിര്‍, അബ്ദുസ്സലാം സിറ്റി, ജഅ്ഫര്‍ തിരുവണ്ണൂര്‍ സംബന്ധിച്ചു. റിയാസ് സ്വാഗതവും അബ്ദുല്‍ ഹമീദ് സൈനി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: സയ്യിദ് അന്‍സാര്‍ തങ്ങള്‍ അവേലം(ചെയര്‍.), അപ്പോളോ മൂസ ഹാജി(ജന. കണ്‍.), നൗഷാദ് ഹാജി എലത്തൂര്‍ (ട്രഷ.), സയ്യിദ് മുല്ലക്കോയ തങ്ങള്‍, അബ്ദുന്നാസിര്‍ സഖാഫി, കൈരളി അബ്ദുര്‍റഹ്മാന്‍ ഹാജി (വൈസ് ചെയര്‍.), മുജീബ്, അബ്ദുസ്സലാം സിറ്റി, കെ സി അബ്ദുല്‍ ഖാദര്‍ (ജോ. കണ്‍.). വിവിധ ഉപസമിതികളും രൂപവത്കരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here