Kerala
എം.എം മണി പറയാത്ത കാര്യങ്ങള്‍ ഉന്നയിച്ചാണ് പൊമ്പിളൈ ഒരുമൈ സമരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രി എം.എം മണി പറയാത്ത കാര്യങ്ങള്‍ ഉന്നയിച്ചാണ് മുന്നാറിലെ പൊമ്പിളൈ ഒരുമൈ സമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊമ്പിളൈ ഒരുമൈ സമരം ഇല്ലാത്ത കാര്യങ്ങള്‍ ഉന്നിയിച്ചാണ് സമരം നടത്തുന്നത്. അതുകൊണ്ടാണ് സമരത്തിന് ജനപിന്തുണ ലഭിക്കാത്തതെന്നും പിണറായി പറഞ്ഞു.
സമരത്തെ പൊമ്പിളൈ ഒരുമൈ സംഘടന നേതാക്കള്‍ തള്ളിപ്പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ വിരുദ്ധ തിമിരം ബാധിച്ചവരാണ് സമരത്തിന് പിന്നിെലന്നും പിണറായി ആരോപിച്ചു.
പാപ്പാത്തിചോലയില്‍ കുരിശ് പൊളിച്ചതില്‍ തന്റെ നിലപാടില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കുരിശ് പൊളിച്ചത് ആലോചനയില്ലാതെയാണെന്ന് പിണറായി പറഞ്ഞു. പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരു ഓഫീസറും ഓഫീസറായി ഉണ്ടാവില്ലെന്നും സര്‍ക്കാര്‍ നയം നടപ്പിലാക്കുകയാണ് ഉദ്യോഗസ്ഥരുടെ കര്‍ത്തവ്യമെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.
---- facebook comment plugin here -----