11കാരിയായ മകളെ കൊല്ലുന്നത് ഫേസ്ബുക്ക് ലൈവിലിട്ട് പിതാവ് ജീവനൊടുക്കി

Posted on: April 25, 2017 9:27 pm | Last updated: April 25, 2017 at 9:27 pm
SHARE

ബാങ്കോക്ക്: 11കാരിയായ മകളെ സ്വയം കൊലപ്പെടുത്തുന്നത് ഫേസ്ബുക്കില്‍ തത്സമയ സംപ്രേഷണം നടത്തിയ ശേഷം പിതാവ് സ്വയം ജീവനൊടുക്കി. തായ്‌ലാന്‍ഡിലാണ് മനുഷ്യഹൃദയങ്ങളെ നടുക്കുന്ന സംഭവം അരങ്ങേറിയത്. തായ്‌ലാന്‍ഡ് സര്‍ക്കാറിന്റ ഇടപെടലിനെ തുടര്‍ന്ന് 24 മണിക്കൂറിന് ശേഷം ഫേസ്ബുക്ക് വീഡിയോ നിക്കം ചെയ്തു. ഇത്തരത്തിലുള്ള വീഡിയോകള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ നടപടികള്‍ ആലോചിച്ചുവരികയാണെന്ന് ഫേസ്ബുക്ക് വക്താവ് പ്രതികരിച്ചു.

ഫുക്കറ്റ് നഗരത്തിലെ ഒരു കെട്ടിടത്തിന് മുകളില്‍വെച്ച് മകളുടെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വുട്ടിസണ്‍ വോംഗ്തലായ് എന്നയാള്‍ ഫേസ്ബുക്കില്‍ തത്സമയം കാണിച്ചത്. പെണ്‍കുട്ടി പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. തുടര്‍ന്ന് ഇയാള്‍ സ്വയം ജീവനൊടുക്കി. ഇതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ ഇല്ല. ഇയാളുടെ ജഡം പെണ്‍കുട്ടിയുടെ അടുത്ത് കിടക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണുന്നുമുണ്ട്. ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കാനാണ് ഇയാള്‍ കൊടുംക്രൂരത ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മകളെയുമായി പോയപ്പോള്‍ തന്നെ താന്‍ അപകടം മണത്തിരുന്നുവെന്ന് വുട്‌സണ്‍ന്റെ ഭാര്യ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here