കാഞ്ഞങ്ങാട് സ്വദേശി ഷാര്‍ജയില്‍ മരിച്ചു

Posted on: April 25, 2017 7:51 pm | Last updated: April 25, 2017 at 7:51 pm

ഷാര്‍ജ : കാസര്‍ഗോട് ജില്ലയിലെ കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ പുതിയകോട്ടയിലെ റംഷീദിന്റെ ജേഷ്ടന്‍ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ സ്‌കൂളിനടുത്ത് താമസിക്കുന്ന മുഹമ്മദ് റാഫി (38) ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

ഒരു മാസം മുമ്പാണ് റാഫി നാട്ടില്‍ നിന്ന് അവധി കഴിഞ്ഞെത്തിയത്. ഇന്ന് രാവിലെ ഒന്നര മണിയോടെ നെഞ്ച് വേദനയെ തുടര്‍ന്ന് റാഫിയെ ഷാര്‍ജയിലുള്ള കുവൈറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ നാലര മണിയോടെ മരണപ്പെട്ടു. ദുര്‍ഗ സ്‌കൂളിന് സമീപത്തെ മുഹമ്മദ് കുഞ്ഞി ആയിശ ദമ്പതികളുടെ മകനാണ് റഫീഖ് എന്ന റാഫി. കുവൈറ്റ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.