സെന്‍കുമാറിനെതിരെ ജനങ്ങള്‍ക്ക് അസംതൃപ്തിയുണ്ടായിരുന്നതായി എ കെ ബാലന്‍

Posted on: April 24, 2017 10:22 pm | Last updated: April 24, 2017 at 11:53 pm

തിരുവനന്തപുരം: ‘ടി പി സെന്‍കുമാറിനെതിരെ ജനങ്ങള്‍ക്ക് അസംതൃപ്തിയുണ്ടായിരുന്നതായി നിയമമന്ത്രി എ കെ ബാലന്‍. സെന്‍കുമാറിന് അനുകൂലമായ സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ പോലീസിന് ഗുരുതര വീഴ്ചയാണുണ്ടായത്. വീഴ്ച വരുത്തിയവര്‍ക്കെതിരെ ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിട്ടും യുഡിഎഫ് സര്‍ക്കാര്‍ നടപടിയെടുത്തില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍നടപടി പൂര്‍ത്തിയാക്കുക മാത്രമാണ് ചെയ്തതെന്നും എ കെ ബാലന്‍ പറഞ്ഞു.