സൈന്യത്തിന് നേരെ കല്ലെറിയാന്‍ പ്രക്ഷോഭകാരികളെ സഹായിച്ചത് 300 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍

Posted on: April 24, 2017 8:01 pm | Last updated: April 24, 2017 at 8:03 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സൈനികര്‍ക്ക് നേരെ പ്രക്ഷോഭകാരികള്‍ കല്ലേറ് നടത്തിയ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് 300 വാട്‌സ്ആപ്പ് ഗ്രൂപ്പുകളെന്ന് പോലീസ്. 250 ഓളം അംഗങ്ങളാണ് ഓരോ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലുമുണ്ടായിരുന്നത്. സൈനിക നീക്കം നടക്കുന്ന ഭാഗങ്ങളില്‍ സൈനികര്‍ക്ക് നേരെ കല്ലെറിയാന്‍ യുവാക്കളെ സഹായിച്ചത് ഈ ഗ്രൂപ്പുകളാണ്. ഗ്രൂപ്പുകളെയും അഡ്മിന്‍മാരെയും തിരിച്ചറിഞ്ഞതായും ഇവരെ കൗണ്‍സിലിംഗിന് വിളിപ്പിച്ചതായും പോലീസ് പറഞ്ഞു. ഗ്രൂപ്പുകളില്‍ 90 ശതമാനവും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.