Connect with us

International

താലിബാന്‍ ആക്രമണം: അഫ്ഗാന്‍ പ്രതിരോധ മന്ത്രിയും സൈനിക മേധാവിയും രാജിവെച്ചു

Published

|

Last Updated

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ താലിബാന്‍ ആക്രമണത്തിന് പിന്നാലെ പ്രതിരോധ മന്ത്രിയും സൈനിക മേധാവിയും രാജിവെച്ചു. പ്രതിരോധ മന്ത്രി അബ്ദുല്ല ഹബീബിയും സൈനിക മേധാവി ഖദം ഷാ ഷഹീമുമാണ് രാജിവെച്ചത്. അഫ്ഗാനിസ്ഥാനിലെ പ്രസിഡന്റിന്റെ കൊട്ടാരം ട്വീറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 12 സൈനിക ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നേരത്തെ പുറത്താക്കിയിരുന്നു.

വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ബല്‍ഖയില്‍ വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ എത്ര പേര്‍ മരിച്ചുവെന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നൂറിലധികം പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 140 പേര്‍ മരിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.