Connect with us

Gulf

പാലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് കുവൈറ്റില്‍

Published

|

Last Updated

കുവൈത്ത് സിറ്റി: പാലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് രണ്ട ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്നലെ കുവൈത്തിലെത്തി.

സന്ദര്‍ശനത്തിന്റെ ഭാഗമായി ബയാന്‍ പാലസില്‍ ചേര്‍ന്ന കുവൈത്ത് പലസ്തീന്‍ ഉന്നത തല യോഗത്തില്‍ കുവൈത്ത് അമീറും , മഹ്മൂദ് അബ്ബാസും ചര്‍ച്ചകള്‍ നടത്തി. പലസ്തീനുമായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനും, അറബ് ഐക്യത്തിനായി ഒന്നിച്ച് നില്‍ക്കാനും കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഇറാഖിന്റെ കുവൈത്ത് അധിനിവേശ കാലത്ത് പലസ്തീന്‍ കൈകൊണ്ട നിലപാടുകള്‍ മറക്കാനും പുതിയ സഹകരണ മേഖല തുറക്കാനുമുള്ള കുവൈത്തിന്റെ സന്നദ്ധത വെളിവാക്കുന്നതായിരുന്നു മഹ്മൂദ് അബ്ബാസിനും സംഘത്തിനും കുവൈത്തില്‍ ലഭിച്ച സ്വീകരണം.

പലസ്തീന്‍ പ്രസിഡന്റിന്റെ ബഹുമാനാര്ഥം അമീര്‍ ബയാന്‍ പാലസില്‍ വെച്ച് ഉച്ചവിരുന്നും സംഘടിപ്പിക്കുകയുണ്ടായി, വിരുന്നില്‍ കുവൈത്തില്‍ സന്ദര്‍ശനം നടത്തുന്ന ഈജിപ്ത് കോപ്റ്റിക് ക്രിസ്ത്യന്‍ സമൂഹത്തിന്റെ മേധാവി പോപ്പ് തവാഡ്രോസ് കക , കുവൈത്തിലെ ഭരണ കുടുംബത്തിലെയും ഉദ്യോഗസ്ഥ തലത്തിലെയും വാണിജ്യ സമൂഹത്തിലെയും പ്രമുഖര്‍ ,പലസ്തീന്‍ അംബാസഡര്‍ തുടങ്ങിയവര്‍ സംബന്ധിച്ച്.

ഫലസ്തീനികള്‍ക്ക് കുവൈത്ത് തൊഴില്‍ മേഖല വീണ്ടും തുറന്ന് കൊടുക്കാനും, അധ്യാപക തസ്തികകളിലേക്ക് പലസ്തീനികളെ റിക്രൂട്ട് ചെയ്യാനും ഈയിടെ കുവൈത്ത് തീരുമാനമെടുത്തിരുന്നു.

നേരത്തെ, കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് , ഡെപ്യൂട്ടി അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് , പ്രധാനമന്ത്രി ഷെയ്ഖ് ജാബിര്‍ അല്‍ മുബാറക് മന്ത്രിമാര്‍ പാര്‍ലമെന്റ് സ്പീക്കര്‍ തുടങ്ങിയവര്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.