എംഎം മണി ഇങ്ങനെ സംസാരം തുടര്‍ന്നാല്‍ സ്ത്രീകളുടെ അടികൊള്ളുമെന്ന് ശോഭാസുരേന്ദ്രന്‍

Posted on: April 24, 2017 12:06 pm | Last updated: April 24, 2017 at 3:24 pm

മൂന്നാര്‍ : പെമ്പിളൈ ഒരുമക്കെതിരെ മന്ത്രി എം.എം മണി നടത്തിയതു പോലുള്ള സംസാരം തുടര്‍ന്നാല്‍ കേരളത്തിലെ സത്രീകളുടെ അടി കൊള്ളുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മന്ത്രി എന്ന പ്രോട്ടോകോള്‍ ലംഘിച്ചാണ് മണി സംസാരിക്കുന്നത്. ഇത് അധികകാലം സഹിക്കാനാവില്ലെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ ഒരു മന്ത്രി കാറു തുറന്ന് പുറത്തിറങ്ങുമ്പോള്‍ സ്ത്രീകളുടെ തല്ലു കൊള്ളുന്ന സാഹചര്യമാണ് ഉണ്ടാകാന്‍ പോകുന്നത്. ഇത് ഒഴിവാക്കണമെങ്കില്‍ മദയാനയായി നടക്കുന്ന നാക്കിന് എല്ലില്ലാത്ത മണിയെ അടിയന്തിരമായി മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്താക്കണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

‘എം.എം. മണിയെ വിടമാട്ടേന്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഘ്യം പ്രഖ്യാപിച്ച് സമരപന്തലില്‍ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രന്‍.