മോണ്ടികാര്‍ലോ: ജൊകോവിച് പുറത്ത്, നദാല്‍ സെമിയില്‍

Posted on: April 22, 2017 12:41 pm | Last updated: April 22, 2017 at 12:41 pm

പാരീസ്: മോണ്ടികാര്‍ലോ മാസ്‌റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് സെര്‍ബിയയുടെ നൊവാക് ജൊകോവിച് പുറത്ത്. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനോടാണ് ലോക രണ്ടാം നമ്പര്‍ താരമായ ജൊകോവിച് തോല്‍വി വഴങ്ങിയത്. മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു തോല്‍വി. സ്‌കോര്‍: 6-2, 3-6, 7-5. ഒമ്പത് തവണ ചാമ്പ്യന്മായ റാഫേല്‍ നദാല്‍ സെമിയല്‍ പ്രവേശിച്ചു. അര്‍ജന്റീനയുടെ ഡിഗോ ഷെവര്‍ട്‌സ്മാനെ കീഴടക്കിയാണ് നാദാല്‍ അവസാന നാലില്‍ കടന്നത്. സ്‌കോര്‍: 6-4, 6-4. സെമിയില്‍ നദാല്‍ ഡേവിഡ് ഗോഫിനെ നേരിടും.

നേരത്തെ, ഒന്നാം നമ്പര്‍ താരമായ ആന്‍ഡി മറെ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരുന്നു. അതേസമയം, പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- ഉറുഗ്വെയുടെ പാബ്ലോ ക്യൂവാസ് സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീ ക്വാര്‍ട്ടറില്‍ അഞ്ചാം സീഡ് റവെന്‍ ക്ലാസെന്‍- രജീവ് റാം സഖ്യത്തെയാണ് തോല്‍പ്പിച്ചത്. ടോപ് സീഡായ ഫിന്‍ലന്‍ഡിന്റെ ഹെന്റി കൊന്റിനെന്‍- ആസ്‌ത്രേലിയയുടെ ജോണ്‍ പീര്‍സ് സഖ്യമാണ് ക്വാര്‍ട്ടറില്‍ ഇവരുടെ എതിരാളി.