Kerala
നിയമസഭയില്‍ ലീഗിനെ എം കെ മുനീര്‍ നയിക്കും
		
      																					
              
              
            മലപ്പുറം: എം കെ മുനീറിനെ മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. വി കെ ഇബ്‌റാഹിം കുഞ്ഞിനെ നിയമസഭാ കക്ഷി ഉപ നേതാവായും തിരഞ്ഞെടുത്തു. എം ഉമ്മറാണ് വിപ്പ്. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരനായാണ് എം കെ മുനീര്‍ നേതൃസ്ഥാനത്തെത്തിയത്. നിലവില്‍ മുനീര്‍ നിയമസഭാ കക്ഷി ഉപ നേതാവായിരുന്നു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

