Connect with us

National

ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന രീതി കാലാനുസൃതം മാറണം: പ്രധാനമന്ത്രി

Published

|

Last Updated

 

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ പ്രവര്‍ത്തന രീതിയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി. നടപടികള്‍ എടുക്കുമ്പോള്‍ ക്രിയാത്മകളമായ ചിന്തിക്കാത്തതാണ് കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഇവിടെ കാര്യമായ മാറ്റങ്ങള്‍ ഇല്ലാതിരിക്കാന്‍ കാരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പതിനൊന്നാമത് സിവില്‍ സര്‍വീസ് ദിനത്തല്‍ ഉന്നത ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നത് ജനനന്മ ലക്ഷ്യം വെച്ചാകണം. അല്ലാതെ സ്വന്തം പ്രശസ്തിക്ക് വേണ്ടിയാകരുത്. ഉദാഹരണത്തിന് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ തീയതി ജനങ്ങളെ അറിയിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കാം. എന്നാല്‍ തങ്ങളുടെ കുട്ടിക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുന്നതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ട കാര്യമല്ല. മൊബൈല ഫോണ്‍ ദുരുപയോഗം ഒഴിവാക്കാനും ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.