Connect with us

National

ഹിമാചല്‍ പ്രദേശിലെ ജെയുഐടി വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ; അന്‍പത് പേര്‍ആശുപത്രിയില്‍

Published

|

Last Updated

ഷിംല: ഹിമാചല്‍ പ്രദേശിലെ ജേപി വിവര സാങ്കേതിക സര്‍വകലാശാലയിലെ (ജെയുഐടി) വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. അന്‍പത് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥികളെ ഷിംല ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതായി മുതിര്‍ന്ന മെഡിക്കല്‍ സുപ്രണ്ട് രമേശ് ചന്ദ് പറഞ്ഞു. രാത്രി രണ്ട് മണിയോടെയാണ് ആശുപത്രിയില്‍ കൊണ്ടുവന്നതെന്നും, കുട്ടികളുടെ നില മെച്ചപ്പെട്ട് വരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് പ്രഥാമിക നിഗമനം.

---- facebook comment plugin here -----

Latest