Connect with us

International

അപസ്മാര ചികിത്സ നല്‍കുന്നത് കുഞ്ഞുങ്ങളില്‍ വൈകല്യത്തിന് കാരണമാകുമെന്ന്

Published

|

Last Updated

ഏതന്‍സ്: ഗര്‍ഭിണികള്‍ അപസ്മാരത്തിനുള്ള വല്‍പ്രോറ്റ് ചികിത്സ നേടുന്നത് കുട്ടികളില്‍ ഗുരുതരമായ വൈകല്യത്തിന് കാരണമാകുമെന്ന് പഠനം. ഫ്രഞ്ച് കേന്ദ്രമായി നടന്ന പഠനത്തില്‍ 4,100 ഓളം കുട്ടികളില്‍ ഇത്തരം വൈകല്യം കണ്ടെത്തിയതായി പഠന റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭിണികള്‍, സ്ത്രീകള്‍, പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് ഇത്തരം ചികിത്സ നല്‍കരുതെന്ന് ഫ്രാന്‍സിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഗര്‍ഭിണികളാകുന്ന സമയത്ത് നിര്‍ബന്ധമായും ഇത്തരം ചികിത്സ കൊടുക്കരുതെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഇങ്ങനെയുള്ള മാതാക്കളുടെ കുട്ടികളില്‍ ബിപൊളാര്‍ എന്ന വൈകല്യമാണ് കൂടുതലായി കണ്ടെത്തിയത്.

ഏറെ പ്രാധാന്യത്തോടെയാണ് ശാസ്ത്ര ലോകം ഈ റിപ്പോര്‍ട്ടിനെ നോക്കിക്കാണുന്നത്. അടുത്തിടെ ബ്രിട്ടനിലെ നാഷനല്‍ ഹെല്‍ത് സര്‍വീസ് സമാനമായ മുന്നറിയിപ്പ് ഗര്‍ഭിണികള്‍ക്ക് നല്‍കിയിരുന്നു. ഫ്രാന്‍സിലെ എ എന്‍ എ എസ് എന്ന ഗവേഷണ സംഘമാണ് ഈ അന്വേഷണം നടത്തിയത്. ജനതിക വൈകല്യമുള്ള ആയിരക്കണക്കിന് കുട്ടികളെ ഇവര്‍ അന്വേഷണ വിധേയമായി പരിശോധിച്ചിട്ടുണ്ട്.

Latest