പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ചകളില്‍ അടച്ചിടുന്നതിനെതിരെ കേന്ദ്രം

പമ്പ് ഉടമകളുടെ തീരുമാനം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പെട്രോളിയം മന്ത്രാലയം
Posted on: April 20, 2017 7:56 pm | Last updated: April 21, 2017 at 9:39 am

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ചകളില്‍ അടച്ചിടാനുള്ള പമ്പ് ഉടമകളുടെ തീരുമാനം കേന്ദ്രം തള്ളി. പമ്പുടമകളുടെ നീക്കം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ഉടമകളുടെ ആവശ്യം തള്ളിയത്. ഇന്ധനം സംരക്ഷിക്കപ്പെടണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായത്തെ പിന്തുണച്ചാണ് പമ്പുടമകള്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കേരളം, പോണ്ടിച്ചേരി, ആന്ധ്രാ പ്രദേശ്, തെലങ്കാന, കര്‍ണാടകയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ഞായറാഴ്ചകളില്‍ പമ്പുകള്‍ അടച്ചിടാന്‍ ഉടമകള്‍ തീരുമാനമെടുത്തത്. മെയ് 14ന് ശേഷം തീരുമാനം നടപ്പാക്കാനായിരുന്നു നീക്കം.