കുവൈത്തില്‍ ഇന്ത്യക്കാരിയായ നഴ്‌സിനെതിരെ ആക്രമണം

Posted on: April 20, 2017 2:42 pm | Last updated: April 20, 2017 at 7:49 pm

കുവൈത്ത് സിറ്റി: ജോലിക്കിടെ ആശുപത്രിയില്‍ ഇന്ത്യക്കാരിയായ നഴ്‌സിനെതിരെ ആക്രമണം. ജഹ്‌റ ആശുപത്രിയില്‍ കുട്ടികളുടെ വിഭാഗത്തിലെ ജീവനക്കാരിക്കാണ് കുട്ടിയെ കാണിക്കാന്‍ വന്ന സ്വദേശിയില്‍ നിന്ന് അടിയേറ്റത്.

പരിചരണവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ആക്രമണത്തിന് കാരണമായത്. മര്‍ദനമേറ്റ നഴ്‌സ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.